ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികൾക്ക് മുന്നിലെത്തി
വത്തിക്കാൻ: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽവെച്ച് വിശ്വാസികളെ അഭിസംബോധന ചെയ്ത മാർപാപ്പയെ സെന്റ് പീറ്റേഴ്സ് ചത്വരിത്തിൽ തടിച്ചുകൂടിയ ജനങ്ങൾ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്.
വിശ്വാസികളെ കൈവീശി അഭിവാദ്യം ചെയ്ത അദ്ദേഹം തുടർന്ന് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ വ്യക്തമാക്കിയത്. തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വലത് ശ്വാസകോശത്തിന്റെ താഴെ ഭാഗത്തുണ്ടായിരുന്ന മുഴ നീക്കം ചെയ്തിരുന്നു. ആശുപത്രിയിലെ വിശ്രമത്തിന് ശേഷം ശനിയാഴ്ച ആശുപത്രി വിട്ട മാർപാപ്പയുടെ ആദ്യ പൊതുപരിപാടിയാണിത്.
sdsd

