കേരളത്തിലേക്കുള്ള പാസ് വീണ്ടും നൽകിത്തുടങ്ങി; റെഡ് സോണിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മലയാളികൾക്കുള്ള പാസ് വിതരണം വീണ്ടും ആരംഭിച്ചു. അതേസമയം റെഡ് സോണിൽ നിന്നുവരുന്നവർക്ക് പാസ് അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാസില്ലാതെ വരുന്നവരെ റെഡ്സോൺ മേഖലയിൽ നിന്ന് വരുന്നവരാക്കി കണക്കാക്കി 14 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറൻറീൻ ചെയ്യുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.
പാസ് വിതരണം നിർത്തിയതിനെ തുടർന്ന് കാസർകോട് ജില്ലയിലെ തലപ്പാടിയിലും പാലക്കാട്ടെ വാളയാറിലും വയനാട്ടിലെ മുത്തങ്ങയിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കേരളം പാസ് വിതരണം പുനഃരാരംഭിച്ചതോടെ ഇവർക്ക് നാട്ടിലെത്താം.

