ഹെലിക്കോപ്ടറിൽ ഹൃദയം കൊച്ചിയിൽ‍: ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു


തിരുവനന്തപുരം: പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്‍റെ ആദ്യ പറക്കൽ അവയവ ദാനത്തിന് വേണ്ടി. പൊലീസിന്‍റെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചു. നാല്  മിനിറ്റിനുള്ളിൽ  ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റർ പൂർത്തിയാക്കി ആംബുലൻ‍സ് ആശുപത്രിയിലേക്ക് എത്തി. ലിസ്സി ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ തുടങ്ങി. ആദ്യമായാണ് സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയർ ആംബുലൻസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെന്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിച്ചത്. 

ഒരു മാസമായി സർക്കാരിന്റെ അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി. ഇന്നലെ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാർത്ത അറിഞ്ഞതെന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന കോതമംഗലെ സ്വദേശിയുടെ ഭർത്താവ് ഷിബു പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed