തൊഴിലില്ലായ്മ വേതനത്തിനായി ന്യൂജഴ്സിയിൽ ഈയാഴ്ച അപേക്ഷിച്ചത് 70,000 പേർ


ന്യൂജഴ്സി: കോവിഡ് വ്യാപനത്തേത്തുടർന്ന് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയത് ന്യൂജഴ്സിയിലെ 70,000 ജീവനക്കാർ. ഇതിന്‍റെ രണ്ടിരട്ടിയോളം അപേക്ഷ നൽകാനായി കാത്തിരിക്കുന്നുവെന്നാണ് വിവരം. ലോക്ക്ഡൗണും സ്റ്റേ അറ്റ് ഹോം ഉത്തരവും കാരണം ഏകദേശം 30 ദശലക്ഷം പേർക്കെങ്കിലും ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. ഇത് കനത്ത സാന്പത്തിക പ്രതിസന്ധി വരുത്തിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

തൊഴിലില്ലായ്മ വേതനം നൽകുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനങ്ങളെ സംബന്ധിച്ച് കനത്ത ബാധ്യതയുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed