ഫ്രാ​ൻ​സി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ ജൂ​ലൈ 14 വ​രെ നീ​ട്ടി


പാരീസ്: കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ നിലനിന്നിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ജൂലൈ 14 വരെ നീട്ടി.  മാർച്ച് 24ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നീട്ടിയത്. ആരോഗ്യമന്ത്രി ഒളിവർ വേറൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.<br><br> ഔദ്യോഗിക കണക്കുകൾ പ്രകാരം 1,28,121 പേരാണ് രാജ്യത്ത് കോവിഡ് ബാധിതർ ആയുള്ളത്. ഇവിടെ കോവിഡ് ബാധിച്ച് 24,760 പേരാണ് മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed