100 താലിബാൻ ഭീകരരെ വിട്ടയച്ചതായി അഫ്ഗാനിസ്ഥാൻ
കാബൂൾ: പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന 100 താലിബാൻ ഭീകരരെ വിട്ടയച്ചെന്ന് അഫ്ഗാനിസ്ഥാൻ. കാബൂളിലെ ജയിലിൽ നിന്ന് ഇവരെ മോചിപ്പിച്ചതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പോൾ ഛർക്കി ജയിലിൽ നിന്നാണ് ഇവരെ മോചിപ്പിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് ഭീകരരെ മോചിപ്പിച്ചതെന്നാണ് വിവരം. പ്രസിഡണ്ടിന്‍റെ അനുവാദത്തോടെയാണ് ഇവരെ മോചിപ്പിക്കുന്നതെന്നും ഇനിയും 950 താലിബാൻ ഭീകരരെ മോചിപ്പിക്കാനുണ്ടെന്നും ദേശീയ സുരക്ഷാ കൗണ്‍സിൽ വക്താവ് ജാവേദ് ഫൈസൽ പറഞ്ഞു.
5,000റെ താലിബാൻ അംഗങ്ങൾ ജയിലുകളിൽ ഉണ്ടെന്നും അവരെ മോചിപ്പിക്കണമെന്നുമാണ് താലിബാന്‍റെ ആവശ്യം. എന്നാൽ, 1,500 പേരെ മോചിപ്പിക്കാനാണ് അഫ്ഗാൻ സർക്കാർ തീരുമാനം. പിടിച്ചുവെക്കുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്ത സൈനികരെ താലിബാനും വിട്ടയക്കുന്നുണ്ട്.

