ജഴ്സി സിറ്റിയിൽ ഭര്‍ത്താവും ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ന്യൂയോർക്ക്: ഇന്ത്യക്കാരനായ യുവാവിനെയും അഞ്ച്മാസം ഗർഭിണിയായ ഭാര്യയേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയെ അവരുടെ അപ്പാർട്മെന്റിലും ഭർത്താവിന്റെ മൃതദേഹം ഹഡ്സൺ നദിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഗരിമ കോത്താരി(35) ഭർത്താവ് മൻമോഹൻ മാൾ (37) എന്നിവരുടെ മൃദേഹങ്ങളാണ് ജേഴ്സിസിറ്റി പോലീസ് കണ്ടെത്തിയത്.
ഏപ്രിൽ 26−ന് ഗരിമ കോത്താരിയുടെ മൃതദേഹം അപ്പാർട്മെന്റിൽ നിന്നു ജഴ്സി സിറ്റി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. ഇവരുടെ മൃതദേഹത്തിന്റെ അരക്ക് മുകളിലേക്കുള്ള ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇവരുടെ ഭർത്താവ് മൻമോഹൻ മാളിന്റെ മൃതദേഹം ഹഡ്സൺ നദിക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. എന്നാൽ ഇയാളും ഭാര്യയും എങ്ങനെയാണ് മരിച്ചതെന്നും ഇതിന്റെ കാരണവും പോലീസ് അന്വേഷിക്കുകയാണ്. പ്രഥമാദൃഷ്ട്യാ കൊലപാതകവും മരണവുമാണെങ്കിലും ഇരുവരുടേയും മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ജേഴ്സി സിറ്റിയിൽ നുകാഡ് എന്ന ഇന്ത്യൻ റസ്റ്റോന്റിന്റെ ഉടമകളായിരുന്നു ഇരുവരും.

