വെനസ്വേല അമേരിക്കയുടെ 51ആം സംസ്ഥാനമായേക്കാം; തെരഞ്ഞെടുപ്പ് റാലിയിൽ പുതിയ പ്രഖ്യാപനവുമായി ട്രംപ്


ശാരിക

ടെക്സസ്: വെനസ്വേല ഭാവിയിൽ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറിയേക്കാമെന്ന വിവാദ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്സസിലെ കോർപ്പസ് ക്രിസ്റ്റിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്. വൈകാതെ തന്നെ വെനസ്വേല ഒരു സമ്പന്ന രാജ്യമായി മാറുമെന്നും, അവിടെ പ്രസിഡന്റിന് പകരം ഒരു ഗവർണറെ തെരഞ്ഞെടുത്ത് അതിനെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയിൽ നിന്നുള്ള 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അടങ്ങിയ കപ്പൽ അമേരിക്കയിൽ എത്തിച്ചേർന്നതായി ട്രംപ് അവകാശപ്പെട്ടു. വെനസ്വേലയിൽ നിന്ന് യുഎസിന് ലഭിച്ച മികച്ച ഒരു 'സമ്മാന'മാണ് ഈ എണ്ണക്കപ്പലെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ലോകത്തിലെ എണ്ണ വിതരണത്തിന്റെ സിംഹഭാഗവും ഇപ്പോൾ അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും കൂട്ടിച്ചേർത്തു. വെനസ്വേലയിൽ നിന്നുമെത്തിയ ഈ ക്രൂഡ് ഓയിൽ ടെക്സസിലെ റിഫൈനറികളിൽ വെച്ച് ശുദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് കടുത്ത തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ 40 ശതമാനവും ഡീസൽ വിലയിൽ 75 ശതമാനത്തോളവും വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വെനസ്വേലൻ എണ്ണയുടെ വൻ വരവിനെ എടുത്തുപറഞ്ഞ് ട്രംപ് പ്രചാരണം കൊഴുപ്പിക്കുന്നത്.

article-image

zczxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed