നവംബർ മൂന്നിനുശേഷം ഇറാനെതിരെ കനത്ത സൈനിക നീക്കത്തിന് യുഎസ് ഒരുങ്ങുന്നുന്നുവെന്ന് റിപ്പോർട്ടുകൾ
ഷീബ വിജയൻ
വാഷിങ്ടൺ: നവംബർ മൂന്നിലെ ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം ഇറാനെതിരെ 'ഹ്രസ്വവും തീവ്രവുമായ' സൈനിക നീക്കത്തിന് തയാറെടുക്കാൻ ഗൾഫ് അറബ് രാജ്യങ്ങൾക്ക് യുഎസ് മുന്നറിയിപ്പ് നൽകിയതായി 'ദി വാൾ സ്റ്റ്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഇറാനെ ദുർബലപ്പെടുത്തി ചർച്ചകളിലേക്ക് എത്തിക്കാൻ യുഎസും ഇസ്രായേലും ചേർന്ന് പുതിയ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നതിന്റെ സൂചനകളാണ് നയതന്ത്ര-സൈനിക ചാനലുകൾ നൽകുന്നത്.
ഇതിന്റെ ഭാഗമായി ടെക്സാസിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനമായ 'പാട്രിയറ്റ്' മിഡിൽ ഈസ്റ്റിലേക്ക് മാറ്റുകയും സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ബോംബറുകളും യുദ്ധവിമാനങ്ങളും സജ്ജമാക്കുന്നതിനൊപ്പം അടുത്ത മാസം 20 യുഎസ് യുദ്ധക്കപ്പലുകൾക്ക് പുറമെ അധിക എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പും മേഖലയിലെത്തും. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളും ആണവ നിലയങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുകൂലമാണെന്നാണ് വിവരം.
ഇറാനികൾക്ക് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. 'കുറച്ച് ആഴ്ചകൾക്കുള്ളിൽ നിങ്ങൾ ഇറാനെ കാണു'മെന്ന് പ്രചാരണ റാലിയിൽ ട്രംപ് പറഞ്ഞു. 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹമ്മർ', 'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്നിവയിലൂടെ ഇറാന്റെ ആണവ ശേഷി തകർത്തതായും ഇതൊക്കെ പെട്ടെന്ന് അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ യുദ്ധത്തിന് മറുപടിയായി തെഹ്റാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് അന്തിമ സമാധാന കരാറിനായി ഒപ്പുവെച്ച ധാരണാപത്രം നാവിഗേഷൻ തർക്കങ്ങളെ തുടർന്ന് തകരുകയായിരുന്നു.
dsdfsdfs

