സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെട്ടു
ശാരിക
മാഡ്രിഡ്: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 39 പേർ കൊല്ലപ്പെട്ടു. ബുധനാഴ്‌ച രാവിലെ ടൊളേഡോ പ്രവിശ്യയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായതെന്ന് സ്പെയിനിലെ റെയിൽവേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് ഔദ്യോഗികമായി അറിയിച്ചു.
പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയാണ് തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സ്‌പാനിഷ് ടെലിവിഷൻ ചാനലായ ടിവിഇ വ്യക്തമാക്കി.
ഒരു ട്രെയിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് കനത്ത വേഗതയിൽ ഇടിച്ചുകയറുകയായിരുന്നു. ഭയാനകമായ ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി തെറിച്ചുപോയി. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
sacas

