അറബ് ഇസ്രായേലികൾക്കിടയിലെ റെക്കോർഡ് വോട്ടിംഗ്: വിദേശ ഇടപെടലെന്ന് നെതന്യാഹു; അന്വേഷണത്തിന് ഉത്തരവിട്ടു


ശാരിക

ജറുസലേം: തിരഞ്ഞെടുപ്പിൽ അറബ് ഇസ്രായേലികൾക്കിടയിൽ രേഖപ്പെടുത്തിയ റെക്കോർഡ് വോട്ടിംഗിൽ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചതിനെത്തുടർന്ന് അന്വേഷണം നടത്താൻ സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ചെയർമാൻ നോം സോൾബെർഗ് ഉത്തരവിട്ടു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഇസ്രായേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിദേശ സംഘടനകൾ നൽകിയ ധനസഹായത്തിലൂടെ തിരഞ്ഞെടുപ്പിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്ന ഗുരുതരമായ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യത്തിന് നേരിട്ട തിരിച്ചടിക്ക് കാരണം രാജ്യത്തെ അറബ് നേതാക്കളും വോട്ടർമാരും വിദേശ ശക്തികളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് നെതന്യാഹു ബുധനാഴ്ച ആരോപിച്ചിരുന്നു. എന്നാൽ നെതന്യാഹുവിന്റെയും സഖ്യകക്ഷികളുടെയും വംശീയ അധിക്ഷേപങ്ങളിൽ പ്രകോപിതരായാണ് അറബ് വോട്ടർമാർ വൻതോതിൽ വോട്ടുചെയ്യാൻ എത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. നിലവിൽ എണ്ണിയ വോട്ടുകൾ പ്രകാരം 120 അംഗ പാർലമെന്റിൽ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും സീറ്റുകൾ 53 ആയി ചുരുങ്ങുകയും ചെയ്തു. അതേസമയം 19 സീറ്റുകൾ നേടി അറബ് പാർട്ടികൾ ഇത്തവണ നിർണായക ശക്തിയായി ഉയർന്നു വന്നിട്ടുണ്ട്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed