500 എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കോവിഡ്; അഞ്ച് പേർ മരിച്ചു
വാഷിങ്ടൻ: എയർപോർട്ടുകൾ സെക്യൂരിറ്റി ചെക്ക് നടത്തുന്ന ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ വകുപ്പിലെ 500 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായും അഞ്ച് പേർ ഇതിനകം മരിച്ചതായും അധികൃതർ അറിയിച്ചു. കോവിഡ് ബാധിച്ച ടിഎസ്എ ഡിപ്പാർട്ട്മെന്റിലെ 40 ശതമാനം പേരും ന്യൂയോർക്ക് മേഖലയിൽ നിന്നുള്ള എയർപോർട്ടുകളിൽ ജോലി ചെയ്യുന്നവരാണ്. ന്യൂയോർക്ക് ജോൺ എഫ് കെന്നഡി എയർപോർട്ടിലെ 105 ഉം , ന്യൂജഴ്സി ലിബർട്ടി ഇന്റർനാഷനൽ എയർപോർട്ടിലെ 56 ടിഎസ്എ ജീവനക്കാരും ഇതിൽപ്പെടും. ജീവനക്കാർക്ക് വേണ്ടതായ സുരക്ഷാ നടപടികൾ സ്വീകരിയ്ക്കുന്നുണ്ടെന്നാണ് ടിഎസ്എ അധികൃതർ അറിയിക്കുന്നത്.

