വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചതിനെ തുടര്‍ന്ന് വേട്ടക്കാരന്‍ കൊല്ലപ്പെട്ടു


അര്‍ക്കന്‍സാസ്: വേട്ടക്കാരന്റെ വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചതിനെ തുടര്‍ന്ന് വേട്ടക്കാരന്‍ കൊല്ലപ്പെട്ടു. നോമസ് അലക്‌സാണ്ടര്‍ എന്ന 66 കാരനാണ് മരിച്ചത്. നോമസ് മാനിനെ വെടിവെച്ചതിന് ശേഷം വെടിയേറ്റ മാനിനെ തിരയുകയായിരുന്നു. ഈ സമയം അപ്രതീക്ഷിതമായി വെടിയേറ്റ മാന്‍ തിരിച്ച് അലക്സാണ്ടറെ ആക്രമിക്കുകയായിരുന്നു. ഒക്ടോബര്‍ 22 ചൊവ്വാഴ്ച അര്‍ക്കന്‍സാസിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

നിരവധി തവണ ഇടിയേറ്റ അലക്സാണ്ടര്‍ നിലത്ത് വീണു. ഈ സമയം അലക്‌സാണ്ടര്‍ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്നും ഭാര്യയെ വിളിച്ചു. ഭാര്യ എമര്‍ജന്‍സി വിഭാഗവുമായി ബന്ധപ്പെട്ടു. ഉടനെ അവര്‍ സ്ഥലത്തെത്തി അലക്സാണ്ടറെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശരീരം മുഴുവന്‍ കുത്തേറ്റ അലക്സാണ്ടര്‍ എത്രനേരം അവിടെ കിടന്നുവെന്നറിയില്ലെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറഞ്ഞു. 
2016 ആഷ്ലി കൗണ്ടിയില്‍ ഇതിന് സമാനമായ രീതിയില്‍ മാനിന്റെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നതായും അധികൃതര്‍ പറഞ്ഞു. വെടിയേറ്റ മാനുകള്‍ അപകടകാരികളാണെനെന്നും, അതിനെ അന്വേഷിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നും വൈല്‍ഡ് ലൈഫ് ഓഫീസര്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed