പാക്കിസ്ഥാന്റെ സൈനീക വിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു; 17 മരണം
ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ സൈനീക വിമാനം പരിശീലന പറക്കലിനിടെ റാവല്‍പിണ്ടിയില്‍ തകര്‍ന്നുവീണ് 17 മരണം. അപകടത്തില്‍ അഞ്ച് ജീവനക്കാർക്കും 12 സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ 12 സാധാരണക്കാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നഗരത്തിലെ നിരവധി കെട്ടിടങ്ങളുള്ള സ്ഥലത്തേക്കാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
വിമാനം തകര്‍ന്നുവീണ മേഖലയില്‍ വീടുകളിലേക്ക് അഗ്നി പടരുകയായിരുന്നു. വിമാനം കെട്ടിടങ്ങളില്‍ ഇടിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. വിമാനം തകരുന്നതിന് മുന്‍പ് തീപിടിച്ചിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

