മലയാളി യുവതി യു.എസിൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു


ഡേവിസ്: പിറന്നാളാഘോഷത്തിനിടെ മലയാളി യുവതി യുഎസിൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. ജെസ്ലിൻ ജോസ് (27) ആണ് ടർണർഫോൾസ് വെള്ളച്ചാട്ടത്തിൽ സൃഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവർ നീന്താൻ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാനായില്ലെന്ന് ഡേവിസ് പോലീസ് ചീഫ് ഡാൻ കൂപ്പർ പറഞ്ഞു. തുടർന്നു നടത്തിയ തെരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു.
ഡാളസ്-ഫോർട്ട് വർത്ത് മേഖലയിലാണ് ജെസ്ലിന്‍റെ കുടുംബം താമസിക്കുന്നത്. കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാണ് ജെസ്ലിൻ ഉൾപ്പെട്ട നാലംഗ സംഘം ടർണർഫോൾസിൽ എത്തിയത്. ഡാളസിൽ താമസിക്കുന്ന ജോസ്-ലൈലാമ്മ ജോസ് ദന്പതികളുടെ മകളാണ് ജെസ്‌ലിൻ. അടുത്തിടെയായിരുന്നു ജെസ്‌ലിന്‍റെ വിവാഹം. ഡാളസ് കേരള അസോസിയേഷൻ ഭാരവാഹിയായ രാജൻ ചിറ്റാറിന്‍റെ സഹോദരീപുത്രിയാണ് മരിച്ച ജെസ്ലിൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed