പാലാരിവട്ടം പാലത്തിന് ഗുരുതര ബലക്ഷയമെന്ന് ഇ. ശ്രീധരന്റെ റിപ്പോർട്ട്
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയം പരിശോധിച്ച ഇ.ശ്രീധരൻ സർക്കാരിന് റിപ്പോർട്ട് കൈമാറി. പാലത്തിന് ഗുരുതരമായ ബരക്ഷയമുണ്ടെന്നും കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെ നിലവിൽ നടക്കുന്ന പുന−ഃരുദ്ധാരണ പ്രവർത്തനങ്ങൾ തുടരാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരൻ റിപ്പോർട്ട് കൈമാറിയത്.
പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും പൊളിച്ചു പണിയണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഐ.ഐ.ടി റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ ശ്രീധരനും ഐ.ഐ.ടിയിലെ വിദഗ്ധരുമായും ചർച്ച നടത്തും. തുടർന്നാകും അന്തിമ തീരുമാനമെടുക്കുക.

