മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധി മുംബൈ കോടതിയിൽ ഹാജരായി
മുംബൈ: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി മുംബൈ കോടതിയിൽ ഹാജരായി. ഗൗരി ലങ്കേഷ് വധത്തെ ബി.ജെ.പി-ആര്‍.എസ്എസുമായി ബന്ധിപ്പിച്ച് സംസാരിച്ചതിനാണ് കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷി 2017ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ബിജെപിയുടെയോ ആര്‍എസ്എസിന്‍റെയോ പ്രത്യേയ ശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രസ്താവന. ഇതിനെതിരെയായിരുന്നു ഹർജി. 2017ലാണ് ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ വെടിയേറ്റ് മരിക്കുന്നത്.

