ഇന്ത്യയ്ക്ക് നാറ്റോ സഖ്യകക്ഷി തുല്യപദവി: ബില്ലിന് യുഎസ് സെനറ്റ് അനുമതി


വാഷിങ്ടൻ: പ്രതിരോധ സഹകരണത്തിൽ നാറ്റോ സഖ്യകക്ഷികൾക്കു ലഭിക്കുന്ന പദവി ഇന്ത്യയ്ക്കും നൽകുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അനുമതി നൽകി.  ഇന്ത്യയും യുഎസും തമ്മിൽ മെച്ചപ്പെട്ട സഹകരണത്തിന് ഇതോടെ വഴിയൊരുങ്ങും.

സെനറ്റിലെ ഇന്ത്യ കോക്കസിലെ ജോൺ കോർണിൻ, മാർക് വാർണർ എന്നിവർ അവതരിപ്പിച്ച ഭേദഗതിയിലാണ് നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേലിനും ദക്ഷിണ കൊറിയയ്ക്കുമുള്ള പദവി ഇന്ത്യയ്ക്കും നൽകാനുള്ള നിർദേശം.

കഴിഞ്ഞയാഴ്ച ജനപ്രതിനിധി സഭയിൽ ജോ വിൽസൻ, അമി ബേറ, ടെഡ് യോഹോ, ജോർജ് ഹോൾഡിങ്, എഡ് കെയ്സ്, രാജാ കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് യുഎസ്- ഇന്ത്യ ബന്ധം മെച്ചമാക്കുന്നതിനുള്ള സമാന ബിൽ അവതരിപ്പിച്ചിരുന്നു. ഇത് ഈ മാസംതന്നെ പരിഗണിച്ചേക്കും. 2 സഭകളും പാസാക്കുന്നതോടെ ബിൽ നിയമമാകും. ഇന്ത്യയെ ‘പ്രമുഖ പ്രതിരോധ പങ്കാളി’യായി യുഎസ് 2016ൽ അംഗീകരിച്ചിരുന്നു. നവീന സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കാൻ ഇതു സഹായിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed