മിസോറാമിൽ ബഹുനില കെട്ടിടം തകർന്നു മൂന്ന് മരണം


ഐസ്‍വാൾ‍: മിസോറാമിലെ ഐസ്‍വാളിൽ‍ ബഹുനില കെട്ടിടങ്ങൾ‍ തകർ‍ന്നുവീണ് രണ്ട് കുട്ടികൾ‍ ഉൾ‍പ്പെടെ മൂന്ന് പേർ‍ മരിച്ചു. ഒൻപത് പേർ‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാൽ‍നുന്‍ഫെലി(13), സയ്‍നിംഗ്‍ഗ്ലോവി (52), ലാൽ‍പെക്സംഗ (8) എന്നിവരാണ് മരിച്ചത്. ഡർ‍ട്ട്ലംഗ് കുന്നിൽ‍ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം 

You might also like

  • Lulu Exchange
  • Straight Forward

Most Viewed