ഇസ്താംബുൾ മേയർ തെരഞ്ഞെടുപ്പിൽ എർദോഗന്റെ പാർ‍ട്ടിക്ക് വീണ്ടും തിരിച്ചടി


ഇസ്താംബുൾ‍: തുർക്കിയിലെ ഇസ്താംബുളിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വീണ്ടും തോൽ‍വി. പ്രസിഡണ്ട് എർദോഗന്റെ പാർ‍ട്ടി വീണ്ടും തോൽ‍വി ഏറ്റ് വാങ്ങി. 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥി എക്രെം ഇമാമോഗ്ലുവിനാണ് 53 ശതമാനം വോട്ട് ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ നടന്ന ആദ്യറൗണ്ടിലും എർദോഗന്റെ എ.കെ പാർ‍ട്ടിയെ എക്രെം പരാജയപ്പെടുത്തിയിരുന്നു. തുർക്കി പ്രസിഡണ്ട് എർദോഗന്റെ എകെ പാർ‍ട്ടിയെ എക്രെം പരാജയപ്പെടുത്തിയിരുന്നു. 

തുർ‍ക്കി പ്രസിഡണ്ട് എർദോഗന്റെ എ.കെ പാർട്ടി അട്ടിമറിയാരോപണം ഉന്നയിച്ചതോടെയാണ് രണ്ടാം റൗണ്ട് നടത്താൻ തീരുമാനിച്ചത്. മുൻ പ്രധാനമന്ത്രികൂടിയായ ബിനാലി യിദ്രിമായിരുന്നു എതിർസ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിനാലി യിദ്രിം വിജയിക്ക് ആശംസകൾ‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എക്രെം ഇമാമോഗ്ലുവിന് ആശംസകൾ നേർ‍ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed