ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ് ഉത്തരകൊറിയയിലെത്തി
പ്യോംഗ്യാംഗ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഷി ജിൻ പിങ് ഉത്തരകൊറിയയിലെത്തി. 1949 ലാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചത്. ശേഷം നാല് തവണ മാത്രമാണ് ചൈനീസ് പ്രസിഡണ്ട് ഉത്തരകൊറിയ സന്ദർശിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഷി ജിൻ പിങ്ങിന്റെ സന്ദർശനം ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. 14 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ചൈന പ്രസിഡണ്ട് ഉത്തരകൊറിയയിൽ എത്തുന്നത്.
2018 ൽ ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ്ങ് ഉൻ നാൽ തവണ ചൈന സന്ദർശിച്ചിരുന്നു. ജപ്പാനിൽ 20 ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷി ജിൻ പിങ്ങിന്റെ ഉത്തരകൊറിയൻ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിപുലീകരിക്കാനാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

