കി­­­മ്മി­­­നും മൂ­­­ണി­­­നും വേ­­­ണ്ടി­­­ പ്രത്യേ­­­ക ഹോ­­­ട്ട് ലൈൻ സ്ഥാ­­­പി­­­ച്ചു­­­


സോൾ : അടുത്തയാഴ്ച ഇരുകൊറിയകളുടെയും നേതാക്കൾ തമ്മിൽ നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി പ്രത്യേക ഹോട്ട് ലൈൻ സ്ഥാപിച്ചു. കിം ജോംഗ് ഉന്നിനും മൂൺ ജേ ഇന്നിനും നേരിട്ടു ടെലഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കുന്ന ഇത്തരമൊരു ഹോട്ട് ലൈൻ സ്ഥാപിക്കുന്നത് ആദ്യമാണ്. 

സോളിലെ പ്രസിഡൻഷ്യൽ ബ്ലൂ ഹൗസിനെയും പ്യോഗ്യാംഗിലെ േസ്റ്ററ്റ് അഫയേഴ്സ് കമ്മീഷൻ ഓഫീസിനെയും ബന്ധിപ്പിച്ചു സ്ഥാപിച്ച ഹോട്ട് ലൈനിന്‍റെ ടെസ്റ്റിംഗ് ഇന്നലെ നടത്തി. 

അടുത്ത വെള്ളിയാഴ്ചയാണ് ഇരുകൊറിയകളുടെയും അതിർത്തിയിലുള്ള പാൻമുൻജോം ഗ്രാമത്തിൽ ഉച്ചകോടി നടത്തുന്നത്. ഉച്ചകോടിക്കു ശേഷവും ഹോട്ട് ലൈൻ നിലനിർത്തുമെന്ന് ദക്ഷിണകൊറിയൻ അധികൃതർ പറഞ്ഞു. 

സംഘർഷവേളയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സന്പർക്കം നിലനിർത്താൻ ഇതു സഹായിക്കും. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ടെസ്റ്റ് കോൾ നാലുമിനിറ്റും 19 സെക്കൻഡും ദീർഘിച്ചു. ഉച്ചകോടിക്കു മുന്പായി കിമ്മും മൂണും ഒരുവട്ടം ഹോട്ട് ലൈനിൽ സംസാരിക്കുമെന്നു കരുതുന്നതായി ബ്ലൂഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ ചർച്ചയ‌്ക്ക‌് മുന്നോടിയായുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഉത്തരകൊറിയൻ കമ്യൂണിസ്റ്റ‌് പാർടിയുടെ സെൻട്രൽ കമ്മിറ്റി യോഗവും ചേർന്നു.

You might also like

Most Viewed