താ­ലി­ബാൻ ആക്രമണം : അഫ്ഗാ­നിൽ ഗവർ­ണർ കൊ­ല്ലപ്പെ­ട്ടു­


കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ ഗസ്‌നിയിൽ‍ ജില്ലാ ഭരണകൂടത്തിന്റെ വളപ്പിലുണ്ടായ താലിബാൻ ആക്രമണത്തിൽ‍ പ്രാദേശിക ഗവർ‍ണർ‍ ഉൾ‍പ്പെടെ 13 പേർ‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ‍ ആറ് പേർ‍ പോലീസ്‌ ഉദ്യോഗസ്ഥരാണ്‌. 10 ഉദ്യോഗസ്ഥർ‍ക്ക്‌ പരുക്കേറ്റു.  

ഖുജാ ഒമാരി ഡിസ്ട്രിക്ടിലെ സർക്കാർ മന്ദിര വളപ്പിലാണ് ആക്രമണം നടന്നത്. ഗവർണർ അലി ദോസ്ത് ഷാംസിന് പുറമേ ഇന്‍റലിജൻസ് സർവീസ് ഡയറക്ടർ ഡെപ്യൂട്ടി പോലീസ് ഓഫീസർ എന്നിവരും 15 സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ എം.പി മുഹമ്മദ് ആരിഫ് റഹ്‌മാനി അറിയിച്ചു. 

തെക്കു കിഴക്കൻ പ്രവിശ്യയായ ഗസ്‌നിയിലെ ക്വാജ ഒമാരി ജില്ലയിൽ‍ ഇന്നലെ പുലർ‍ച്ചെയാണ്‌ ആക്രമണം. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ‍ കൊല്ലപ്പെട്ട താലിബാൻ തീവ്രവാദികളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. 

ആക്രമണം അവസാനിച്ചെന്നും ജില്ല ഇപ്പോൾ‍ അഫ്‌ഗാൻ സുരക്ഷാ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നും  അധികൃതർ‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം വാട്‌സ്‌ആപ്പ്‌ സന്ദേശത്തിലൂടെ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്‌. 20 പോലീസുകാർ‍ കൊല്ലപ്പെട്ടതായും നിരവധിപേർ‍ക്ക്‌ പരുക്കേറ്റതായും ആയുധങ്ങൾ‍ െകെവശപ്പെടുത്തിയെന്നുമാണ്‌ താലിബാന്റെ അവകാശവാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed