തി­രഞ്ഞെ­ടു­പ്പ് വി­ജയം : സി­സി­യെ­ അ​ഭി​​​​­​​​​ന​ന്ദി​​​​­​​​​ച്ച് ട്രം​പും ഷി­ ജിൻ പിംഗും


കെയ്റോ : ഈജിപ്ഷ്യൻ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അബ്ദുൾ ഫത്താ അൽ സിസിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിംഗും രംഗത്ത്.  സിസിയെ അഭിനന്ദിച്ച് ട്രംപും ഷി ജിൻ പിംഗും ഇന്നലെയാണ് സന്ദേശം അയച്ചത്. അമേരിക്കയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധം ഉറപ്പിക്കുവാൻ ട്രംപിനും സിസിക്കും സാധിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പൊതുവായ വെല്ലുവിളികളെ നേരിടാനും സാധിക്കുമെന്നും വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

കഴിഞ്ഞ വർഷങ്ങളിൽ ചൈന ഈജിപ്റ്റുമായുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയിരുന്നു. ഈജിപ്റ്റും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതോടെ ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചതായി പിംഗ് അഭിപ്രായപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed