പാ­കി­സ്ഥാൻ സന്ദർ‍­ശനത്തിന് ശേ­ഷം മലാ­ല മടങ്ങി­


ഇസ്്ലാമാബാദ് : നാല് ദിവസത്തെ പാക് സന്ദർ‍ശനത്തിന് ശേഷം മലാല യൂസഫ് സായി ലണ്ടനിലേക്ക് മടങ്ങി. ആറ് വർ‍ഷങ്ങൾ‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു മലാലയും കുടുംബവും ഇസ്്‍ലാമാബാദിലെത്തിയത്. മലാല പ്രധാനമന്ത്രി ഷാഹിദ് അബാസിയടക്കമുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തി. 2012ലെ താലിബാൻ ആക്രമണത്തിൽ‍ ഗുരുതര പരിക്കേറ്റ് ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് പോയതിനുശേഷം ആദ്യമായാണ് മലാല ജന്മനാടായ പാകിസ്ഥാന്‍ സന്ദർ‍ശിക്കുന്നത്. 

മലാലയേയും കുടുംബത്തെയും കനത്ത സുരക്ഷയിലാണ് ഇസ്്ലാമാബാദ് വീമാനത്താവളത്തിൽ‍ എത്തിച്ചതെന്ന് വ്യോമയാന വക്താവ് അക്മൽ‍ കയാനി പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർ‍ത്തിച്ചതിന് മലാലയുടെ തലയിലേക്കായിരുന്നു 2012ൽ‍ പാകിസ്ഥാനി താലിബാൻ വെടിയുതിർ‍ത്തത്. 

2014ൽ‍ സമാധാനത്തിനുള്ള നോബൽ‍ സമ്മാനം ലഭിച്ച മലാല പാകിസ്ഥാൻ, നൈജീരിയ, ജോർ‍ദ്ദാൻ, സിറിയ, കെനിയ എന്നീ രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർ‍ത്തിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed