പാകിസ്ഥാൻ അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന ആണവ മിസൈൽ പരീക്ഷിച്ചു
ഇസ്ലാമാബാദ് : പാകിസ്ഥാൻ അന്തർവാഹനിയിൽ നിന്ന് തൊടുക്കാവുന്ന ആണവ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്. 450 കിലോമീറ്റർ പോകാൻ ശേഷിയുള്ള സബ്മറൈൻ ലോഞ്ച്ട് ക്രൂയിസ് മിസൈൽ −ബാബറാണ് പരീക്ഷിച്ചത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലിന്റെ പരീക്ഷണം വിജയമായിരുന്നെന്ന് പാക് സായുധസേന അറിയിച്ചു. നാവിഗേഷൻ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളോടെയാണ് മിസൈൽ വികസിപ്പിച്ചിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.
എസ്.എൽ.സി.എം വികസിപ്പിച്ചതോടെ രാജ്യത്തിന്റെ ആയുധ ശേഖരത്തിന് മുതൽ കൂട്ടായെന്നാണ് പാക് സൈന്യത്തിന്റെ വാദം. എന്നാൽ, പാകിസ്ഥാന്റെ വെളിപ്പെടുത്തലിനോട് ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സൈന്യവും പ്രതികരിച്ചില്ല.
ചൈനയുടെ സഹായത്തോടെ ആയുധ ശേഖരം ഉയർത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. മിസൈൽ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ വിശ്വാസ്യത പരിശോധിക്കുമെന്നും നയതന്ത്ര വിദ്ഗധനായ കപിൽ കാക് അറിയിച്ചു.

