റോ­­­ഹി­­­ങ്ക്യൻ അഭയാ­­­­­­­ർ­­­ത്ഥി­­­­­­­കളെ­­­­­­­ മാ­­­­­­­റ്റി­­­­­­­പാ­­­­­­­ർ­­­പ്പി­­­­­­­ക്കണമെ­­­ന്ന് യു­­­­­­­.എൻ


ധാക്ക : മഴക്കാലത്തിനു മുന്പ് ബംഗ്ലാദേശിലെകോക്സ് ബസാറിലുള്ള റോഹിങ്ക്യൻ അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.

സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ട ഒന്നരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ വെള്ളപ്പൊക്കഭീഷണി നേരിടുന്ന മേഖലകളിലാണ് ഇപ്പോൾ കഴിയുന്നത്. കോക്സ് ബസാറിലെ അഭയാർത്ഥി ക്യാന്പുകളിൽ മതിയായ സൗകര്യങ്ങളില്ലാതെയാണ് ഒന്നരലക്ഷത്തോളം റോഹിങ്ക്യൻ കഴിയുന്നത്. മഴക്കാലത്തിനു മുന്പ് ഇവരെ മാറ്റിപ്പാർപ്പിച്ചില്ലെങ്കിൽ പകർപ്പവ്യാധികളടക്കം വ്യാപിക്കാനും സ്ഥിതിഗതി മോശമാകാനും സാധ്യതയുണ്ടെന്ന് ഗുട്ടറസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റോഹിങ്ക്യക്കാരെ മാറ്റിപ്പാർപ്പിക്കുന്ന കാര്യം ബംഗ്ലാദേശ് സർക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയടക്കമുള്ള സംഘടനകൾ ബംഗ്ലാദേശുമായി ചർച്ച നടത്തിവരുന്നു.

പ്രളയസാധ്യതാ മേഖലയിൽനിന്ന് ഇവരെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മ്യാൻമറിലേക്ക് പ്രത്യേക ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് യു.എൻ മേധാവി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. 

അഭയാർത്ഥി ക്യാന്പുകളിൽ കഴിയുന്ന റോഹിങ്ക്യകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ആഗോള സമൂഹം മുന്നിട്ടിറങ്ങണമെന്ന് ലോകാരോഗ്യസംഘടന അഭ്യർത്ഥിച്ചു. 

ശരിയായ ഇടപെടൽ നടത്തിയില്ലെങ്കിൽ മഴക്കാലത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് റോഹിങ്ക്യകളെ കാത്തിരിക്കുന്നതെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed