അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം
ലഖ്നൗ: ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമക്കു നേരെ ഉത്തർപ്രദേശിലെ അലഹബാദിൽ ആക്രമണം. പ്രതിമയുടെ തല തകർത്ത നിലയിലാണ്. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഈ മാസം ആദ്യവും അംബേദ്കറുടെ പ്രതിമയ്ക്കു നേരെ ഉത്തർപ്രദേശിയിൽ ആക്രമണമുണ്ടായിരുന്നു. മീററ്റിലെ മവാനയിലായിരുന്നു അംബേദ്കറുടെ പ്രതിമ തകർത്തത്. ഫെബ്രുവരിയിൽ മിശ്രാണി ഗ്രാമത്തിലും അംബേദ്കറുടെ പ്രതിമ തകർക്കപ്പെട്ടിരുന്നു.

