സി­ൻ­ജാ­റി­ലെ­ ഖു­ർ‍­ദു­കൾ‍­ക്കെ­തി­രാ­യ പോ­രാ­ട്ടം : ഇടപെ­ടലു­ണ്ടാ­വു­മെ­ന്ന് തു­ർ‍­ക്കി­യു­ടെ­ മു­ന്നറി­യി­പ്പ്


അങ്കാറ : സിൻജാർ‍ പ്രവിശ്യയിൽ‍ ഖുർ‍ദുകൾ‍ക്കെതിരായ പോരാട്ടത്തിൽ‍ വേണ്ട ഇടപെടലുകൾ‍ നടത്തുമെന്ന മുന്നറിയിപ്പുമായി തുർ‍ക്കി. ഖുർ‍ദുകൾ‍ക്കെതിരായ നീക്കത്തിൽ‍ ഇറാഖി സൈന്യം പരാജയപ്പെട്ടാൽ‍ തുർ‍ക്കി ഇടപെടുമെന്നാണ് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർ‍ദുഗാൻ പറഞ്ഞു.

ഇറാഖ് − തുർ‍ക്കി അതിർ‍ത്തി പ്രദേശമാണ് സിൻ‍ജാർ‍ പ്രവിശ്യ. ഇവിടെ ഖുർ‍ദുകൾ‍ക്ക് സൈനിക താവളമുണ്ടെന്നാണ് തുർ‍ക്കിയുടെ ആരോപണം. ഖുർ‍ദുകൾ‍ക്കെതിരായ പോരാട്ടത്തിൽ‍ ഇറാഖുമായി ഒന്നിച്ച് പോരാടാനാണ് തുർ‍ക്കിയുടെ പുതിയ നീക്കം. ഇതിന്റെ ആദ്യപടിയായി സിൻജാർ‍ പ്രവിശ്യയിലെ ഇറാഖി സൈനിക നീക്കങ്ങളെ കുറിച്ച് ചർ‍ച്ച നടത്താനായി തുർ‍ക്കിയിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ‍ ഇറാഖ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർ‍ദുഗാൻ വ്യക്തമാക്കി. 

ഖുർ‍ദിസ്താൻ വർ‍ക്കേഴ്സ് പാർ‍ട്ടി അംഗങ്ങളെ തീവ്രവാദികൾ‍ എന്നാണ് തുർ‍ക്കി ആരോപിക്കുന്നത്. ഇവർ‍ക്കെതിരായി ഇറാഖ് വേണ്ട രീതിയിൽ‍ പോരാടുമെന്നാണ് പ്രതീക്ഷ. അതിന് ഇറാഖിന് കഴിഞ്ഞില്ലെങ്കിൽ‍ തുർ‍ക്കി ആവശ്യമായത് ചെയ്യുമെന്നാണ് ഉർ‍ദുഗാൻ‍ പറഞ്ഞത്. മേഖലയിലെ സൈനിക നീക്കങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed