ആഗോളതലത്തിൽ ശൈശവ വിവാഹങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് യൂണിസെഫ്
ന്യൂയോർക്ക് : ശൈശവ വിവാഹങ്ങൾ ആഗോളതലത്തിൽ ഗണ്യമായി കുറഞ്ഞുവെന്ന് യു.എന്നിന്‍റെ കുട്ടികൾക്കായുള്ള സംഘടനയായ യുണിസെഫ് അറിയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ രണ്ടര കോടി ശൈശവ വിവാഹങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് അഞ്ചിൽ ഒരു പെൺകുട്ടിയും 18 വയസിനു മുന്പ് വിവാഹം കഴിക്കേണ്ടി വരുന്നു. ഒരു ദശാബ്ദം മുന്പ് നാലിൽ ഒരു പെൺകുട്ടി എന്നായിരുന്നു കണക്കെന്നും യുണിസെഫ് പറഞ്ഞു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈശവ വിവാഹങ്ങളിൽ കാതലായ കുറവുണ്ടായിട്ടുണ്ടെന്ന് യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ 18 വയസിനു മുന്പ് വിവാഹം കഴിക്കേണ്ടിവരുന്ന പെൺകുട്ടികളുടെ എണ്ണം അന്പതിൽ നിന്ന് മുപ്പത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. പെൺകുട്ടി
കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചതും ബോധവത്കരണ പരിപാടികൾ, കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള സർക്കാർ സഹായം, നിയമ പരിരക്ഷ തുടങ്ങിയവയും നേട്ടത്തിന് പിന്നിലെന്ന് കുട്ടികൾക്കായുള്ള സംഘടന വിലയിരുത്തുന്നു. നിലവിൽ ആഫ്രിക്കയിലാണ് ഏറ്റവുമധികം ശൈശവ വിവാഹങ്ങൾ നടക്കുന്നത്.
അതേസമയം എത്യോപ്യയിൽ ശൈശവ വിവാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും യുണിസെഫ് കൂട്ടിച്ചേർത്തു.

