യു​​­​​.എ​​സു​​­​​മാ​​­​​യി­ ച​​ർ​​­ച്ച ന​​ട​​ത്താ​​­​​മെ​​­​​ന്ന് കിം ജോഗ് ഉൻ


സോൾ : ആണവനിരായുധീകരണം സംബന്ധിച്ചു അമേരിക്കയുമായി ചർച്ച നടത്താമെന്നും ചർച്ച നടക്കുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്നും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സമ്മതിച്ചതായി റിപ്പോർട്ട്. പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയശേഷം സോളിൽ തിരിച്ചെത്തിയ ദക്ഷിണ കൊറിയൻ ഉന്നതതല സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരു കൊറിയകളും തമ്മിൽ ഏപ്രിലിൽ അതിർത്തി ഗ്രാമമായ പാൻമുൻജോനിൽ ഉച്ചകോടി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഉത്തരകൊറിയയ്ക്ക് എതിരെയുള്ള അമേരിക്കയുടെ സൈനികാക്രമണ ഭീഷണി അവസാനിച്ചാൽ പിന്നെ ആണവപദ്ധതി മുന്നോട്ടുകൊണ്ടുപേകേണ്ട ആവശ്യമില്ലെന്നാണു പ്യോഗ്യാംഗിന്‍റെ നിലപാടെന്ന് ദക്ഷിണകൊറിയൻ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്ന ചുങ് ഇയു യോങ് റിപ്പോർട്ടർമാരോടു പറഞ്ഞു. കിമ്മുമായി നടത്തിയ ചർച്ചയുടെ വിശദവിവരങ്ങൾ അമേരിക്കയെ ധരിപ്പിക്കുന്നതിനു താമസിയാതെ വാഷിംഗ്ടണിലേക്കു പോകുമെന്നും കിമ്മിന്‍റെ സന്ദേശം പ്രസിഡണ്ട് ട്രംപിനു കൈമാറുമെന്നും സോൾ ഭരണകൂടത്തിലെ ദേശീയ സുരക്ഷാ മേധാവി കൂടിയായ ചുങ് അറിയിച്ചു. 

തുടർന്നു ചൈന, റഷ്യ എന്നീ രാജ്യങ്ങളിലും ചുങ് സന്ദർശനം നടത്തും. ദക്ഷിണകൊറിയൻ സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രമുഖ അംഗവും സോളിലെ ഇന്‍റലിജൻസ് മേധാവിയുമായ സു ഹൂണിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ജപ്പാനിൽ എത്തി കൊറിയൻ ചർച്ചയുടെ വിശദവിവരങ്ങൾ ആബെ സർക്കാരിനെയും അറിയിക്കും.

ദക്ഷിണകൊറിയയിൽ ഈയിടെ നടന്ന ശൈത്യകാല ഒളിന്പിക്സാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അല്പമെങ്കിലും മെച്ചപ്പെട്ടത്. കിമ്മിന്‍റെ സഹോദരിയും ഉത്തരകൊറിയൻ രാഷ്‌ട്രത്തലവനും ഉൾപ്പെട്ട ഉന്നതതല സംഘം ശൈത്യകാല ഒളിന്പിക്സിനു ദക്ഷിണകൊറിയയിലെത്തി. ഇവർ നടത്തിയ ചർച്ചയുടെ അനന്തര നടപടിയെന്ന നിലയിലാണ് തിങ്കളാഴ്ച ദക്ഷിണകൊറിയൻ ഉന്നതതല സംഘം പ്യോഗ്യാംഗിലെത്തിയത്. 

കൊറിയൻ വർക്കേഴ്സ് പാർട്ടി ആസ്ഥാന മന്ദിരത്തിൽ തിങ്കളാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച വിരുന്ന് നാല് മണിക്കൂർ ദീർഘിച്ചു. ദക്ഷിണകൊറിയൻ സംഘം വർക്കേഴ്സ് പാർട്ടി ആസ്ഥാനത്തു കാലുകുത്തുന്നത് ആദ്യമാണ്. ദക്ഷിണകൊറിയൻ പ്രസിഡണ്ട് മൂൺജേ ഇന്നിന്‍റെ കത്ത് കിമ്മിനെ സംഘം നേരിട്ട് ഏൽപിച്ചെന്ന് കെ.സി.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 

അതേസമയം ചർ‍ച്ചകൾ‍ക്കു തയാറെന്ന ഉത്തരകൊറിയൻ നിലപാടിനെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡണ്ട് ഡോണൾ‍ഡ് ട്രംപ്. വർ‍ഷങ്ങൾ‍ക്കിപ്പുറം ഗുണപരമായ നീക്കങ്ങൾ‍ നടക്കുന്നുവെന്നും ട്രംപ് ട്വിറ്ററിൽ‍ കുറിച്ചു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ചിലപ്പോൾ‍ പ്രതീക്ഷകൾ‍ അസ്ഥാനത്താവാമെന്നും പ്രസിഡണ്ട് പറഞ്ഞു.  സമാധാന ചർ‍ച്ചകളും കർ‍ശന ഉപരോധങ്ങളും സമാന്തരമായി പോവുമെന്നു പിന്നീട് വൈറ്റ് ഹൗസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed