ചു­ഴലി­ക്കാ­റ്റ് : അമേ­രി­ക്കയിൽ എട്ട് മരണം


വാഷിംഗ്ടൺ : അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയ ചുഴലിക്കാറ്റിൽ എട്ട് പേർ മരിച്ചു. 

3000 വിമാന സർവ്വീസുകൾ റദ്ദാക്കി. 24 ലക്ഷം പേർക്ക് വൈദ്യുതി ഇല്ലാതായി. കനത്ത മഴയും മഞ്ഞും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. വെള്ളിയാഴ്ച ആരംഭിച്ച ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ ശമിച്ചു. വിർജീനിയ, മെരിലാൻഡ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂജഴ്സി, മാസച്ചുസെറ്റ്സ് സംസ്ഥാനങ്ങളിലെ തീരമേഖലയിൽ കാറ്റിനെത്തുടർന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed