റോ­ഹി­ങ്ക്യൻ അഭയാ­ർ‍­ത്ഥി­കളു­ടെ­ സംരക്ഷണം; ബംഗ്ലാ­ദേ­ശു­മാ­യി­ സഹകരി­ക്കു­മെ­ന്ന് അമേ­രി­ക്ക


ധാക്ക : റോഹിങ്ക്യൻ അഭയാർ‍ത്ഥികളെ സംരക്ഷിക്കാൻ ബംഗ്ലാദേശുമായി സഹകരിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾ‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ലിസാ കുർ‍ത്തിസ്. റോഹിങ്ക്യകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ‍ മ്യാന്‍മർ‍ സർ‍ക്കാരുമായും സംസാരിക്കുമെന്ന് ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർ‍ത്ഥി ക്യാന്പ് സന്ദർ‍ശിച്ച ശേഷം ലിസാ കുർ‍ത്തിസ് പറഞ്ഞു.

ബംഗ്ലാദേശിലെ കോക്സസ് ബസാറിലെ റോഹിങ്ക്യൻ‍ അഭയാർത്‍ഥി ക്യാന്പിൽ‍ വെള്ളിയാഴ്ചയാണ് ലിസാ കുർ‍ത്തിസ് സന്ദർ‍ശനം നടത്തിയത്. റോഹിങ്ക്യൻ അഭയാർത്‍ഥികൾ‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അമേരിക്ക അപലപിക്കുന്നതായി അവർ‍ പറഞ്ഞു. റോഹിങ്ക്യൻ മുസ്‍ലിംകളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. അതിന് വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രതിനിധി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed