ഫ്രഞ്ച് എംബസിക്കും സൈനിക ആസ്ഥാനത്തിനും നേരെ ഭീകരാക്രമണം
വാഗദൂഗു : പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഫ്രഞ്ച് എംബസിക്കും സൈനിക ഹെഡ്ക്വാർട്ടേഴ്സിനും നേർക്കു ഇന്നലെ നടന്ന ഭീകരാക്രമണിൽ നിരവധി പേർ കൊല്ലപ്പെട്ടു.
എംബസി ആക്രമിച്ചവരെ മുഴുവൻ വധിച്ചെന്നും അവിടത്തെ പോരാട്ടം അവസാനിച്ചെന്നും അധികൃതർ പറഞ്ഞു. എട്ട് ഭീകരരും ഏഴ് ബുർക്കിന ഫാസോ സൈനികരും കൊല്ലപ്പെട്ടെന്ന് കമ്യൂണിക്കേഷൻസ് വകുപ്പു മന്ത്രി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
പരിക്കേറ്റവരുടെ എണ്ണം 50ൽ അധികമാണ്. അതേസമയം സൈനിക ഹെഡ്ക്വാർട്ടേഴ്സിലെ ആക്രമണത്തിൽ 28 പേർക്കു ജീവഹാനി നേരിട്ടതായും റിപ്പോർട്ടുണ്ട്.
ജനങ്ങളോടു വീടിനുള്ളിൽ കഴിയാൻ ബുർക്കിന ഫാസോ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണകാരികളെ പൂർണമായി അമർച്ച ചെയ്യാനായിട്ടില്ല.
അതേസമയം തലസ്ഥാനമായ വാഗദൂഗുവിലെ ടൗൺഹാളിനു നേർക്കു വെടിവെയ്പുണ്ടായതായി മേയർ അറിയിച്ചു.

