ലണ്ടനിൽ റോഡ് റേസിംഗിനിടെ അമ്മയും മകളും കൊല്ലപ്പെട്ട കേസ്: രണ്ട് ഇന്ത്യൻ വംശജർക്ക് 28 വർഷം തടവ്
ഷീബ വിജയൻ
ലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിൽ റോഡിൽ കാർ റേസിംഗ് നടത്തുന്നതിനിടെ കാൽനടയാത്രക്കാരായ അമ്മയും നാല് വയസ്സുകാരി മകളും കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് ഇന്ത്യൻ വംശജർക്ക് തടവുശിക്ഷ വിധിച്ച് ലണ്ടൻ കോടതി. കേസിൽ പ്രശസ്ത കാർ സെയിൽസ്മാനായ ജാസ്മൽ റിയാതിന് (37) 16 വർഷവും ഹർദീപ് ഭച്ചുവിന് (29) 12 വർഷവും ഉൾപ്പെടെ ആകെ 28 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
2023 ജനുവരിയിലായിരുന്നു ദാരുണമായ സംഭവം. മണിക്കൂറിൽ 40 മൈൽ മാത്രം വേഗപരിധിയുള്ള റോഡിൽ ഇരുവരും 90 മൈലിലേറെ വേഗതയിൽ സ്പോർട്സ് കാറുകൾ പായിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മകളുമായി സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന ജസ്റ്റിന ഹൾബോജ് (27), മകൾ ലെന സെപ്ചോർ എന്നിവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തടവുശിക്ഷയ്ക്ക് പുറമേ ഇവർക്ക് ആറ് വർഷത്തെ ഡ്രൈവിംഗ് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
DFDFDF

