റഷ്യൻ ഭീ­ഷണി­ നേ­രി­ടാൻ സു­സജ്ജമെ­ന്ന് അമേ­രി­ക്ക


വാഷിംഗ്ടൺ : ലോകത്ത് എവിടെയുമെത്തുന്ന ആണവ മിസൈൽ ഉൾപ്പെടെ പുത്തൻ ആയുധങ്ങൾ കൈവശമുണ്ടെന്ന റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്ക.  ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണു റഷ്യയുടെ നടപടിയെന്നും ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രഖ്യാപിച്ചു.

ആണവോർജം കൊണ്ടു പ്രവർത്തിക്കുന്ന ക്രൂസ് മിസൈൽ ഉൾപ്പെടെ ഭൂഖണ്ധാന്തര മിസൈൽ ശേഖരം റഷ്യയ്ക്കുണ്ടെന്നായിരുന്നു, 18നു നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സമ്മേളനത്തിൽ പുടിന്റെ പ്രഖ്യാപനം. പരന്പരാഗത ഇന്ധനങ്ങൾക്കു പകരം ആണവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകൾ മറ്റെങ്ങുമില്ലെന്നും യു.എസിന്റേത് ഉൾപ്പെടെ ഏതു മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ലോകത്തെവിടെയും ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ളതാണീ മിസൈലുകളെന്നും പുടിൻ അവകാശപ്പെട്ടു. ഇതിന്റെ മാതൃകയെന്നു കരുതുന്ന ചില വീഡിയോ ദൃശ്യങ്ങളും സമ്മേളനവേദിയിൽ അവതരിപ്പിച്ചു. അമേരിക്കൻ നഗരമായ ഫ്ളോറിഡയുടെ ഭൂപടത്തിനു മുകളിൽ മിസൈൽ പറക്കുന്ന ദൃശ്യമായിരുന്നു അതിലൊന്ന്.

എന്നാൽ വൻ നശീകരണ ശേഷിയുള്ള ആയുധങ്ങൾ റഷ്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു കാര്യം അമേരിക്കയ്ക്ക് മുന്പേ തന്ന അറിയാമായിരുന്നുവെന്നും പുടിൻ അതു സ്ഥിരീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. രാജ്യം നേരിടുന്ന ഭീഷണികളെക്കുറിച്ചു പ്രസിഡണ്ട് ട്രംപിനു വ്യക്തമായ ബോധ്യമുണ്ട്. കരുത്ത് നിലനിർത്തി സമാധാനം കാത്തുസൂക്ഷിക്കുകയാണു ലക്ഷ്യം. പ്രതിരോധത്തിനായി 70,000 കോടി അമേരിക്കൻ ഡോളറാണ് (44.1 ലക്ഷം കോടി രൂപ) പുതിയ ബജറ്റ് വിഹിതം. ഇതിലൂടെ അമേരിക്കയുടെ ആണവായുധ ശേഖരം വികസിപ്പിക്കുകയും സൈനിക ശേഷി താരതമ്യമില്ലാത്ത വിധം ശക്തിപ്പെടുത്തുകയുമാണു ലക്ഷ്യമെന്നും സാൻഡേഴ്സ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed