പാ­രീ­സിൽ ഇന്ത്യൻ വജ്ര വ്യാ­പാ­രി­കളെ­ കൊ­ള്ളയടി­ച്ചു­


പാരീസ് : ഇന്ത്യൻ വജ്ര വ്യാപാരികളെ പാരീസിലെ മെട്രോ േസ്റ്റഷനിൽ വച്ച് കൊള്ളയടിച്ചു. രണ്ടര കോടിയോളം രൂപയുടെ വസ്തുക്കൾ ഇവരിൽ നിന്നും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമെന്നാണ് റിപ്പോർട്ട്. 

ഒരു ബിസിനസ് മീറ്റിംഗിന് ശേഷം തിരിച്ചു വരുന്നതിനിടെ രണ്ട് പേർ ചേർന്ന് ഇവരെ ആക്രമിച്ച് കൊള്ളയടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് വിലയേറിയ കല്ലുകളാണ് നഷ്ടപ്പെട്ടത്. ആസൂത്രണം ചെയ്ത് നടത്തിയ കവർച്ചയാണെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed