സൈ­നി­ക ആക്രമണം : കി­ഴക്കൻ ഘൗ­ത്തയിൽ മരണസംഖ്യ 674 ആയി­


ഡമാസ്്ക്കസ് : കിഴക്കൻ ഘൗത്തയിൽ‍ സിറിയൻ സേനയുടെ ആക്രമണം രണ്ടാഴ്ച പൂർ‍ത്തിയാവുന്പോൾ മരണസംഖ്യ 674 ആയി ഉയർ‍ന്നതായി മനുഷ്യാവകാശ സംഘടനകൾ‍ അറിയിച്ചു. ബോംബ്  ആക്രമണം ഘൗത്തയിൽ‍ ഇപ്പോഴും തുടരുകയാണ്.

സിറിയയുടെ തലസ്ഥാനമായ ഡമസ്കസിനോട് ചേർ‍ന്ന കിഴക്കൻ ഘൗത്തയിൽ‍ വിമത പോരാളികളുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചാണ് സിറിയൻ സൈന്യവും റഷ്യൻ സൈന്യവും ബോബാക്രമണം ആരംഭിച്ചത്. ഫെബ്രുവരി 17ന് ആരംഭിച്ച ബോംബാക്രമണം രൂക്ഷമായ പ്രത്യാഘാതമാണ് ഘൗത്തയിൽ‍ ഉണ്ടാക്കിയത്. രണ്ടാഴ്ചക്കിടെ 674 പേർ‍ ഇതിനകം കൊല്ലപ്പെട്ടുവെന്ന് വൈറ്റ് ഹെൽ‍മെറ്റ്സ് സന്നദ്ധ സംഘടന വ്യക്തമാക്കി. ഇതിൽ‍ ഇരുന്നൂറോളം പേർ‍ കുട്ടികളാണ്. പതിനായിരങ്ങൾ‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ടവരുടെ കണക്കില്ല. ഐക്യരാഷ്ട്രസഭ ഇടപെട്ട് ഒരു മാസത്തെ വെടിനിർ‍ത്തൽ‍ പ്രമേയം പാസാക്കിയെങ്കിലും എന്ന് മുതലാണ് പ്രാബല്യത്തിൽ‍ വരുക എന്നകാര്യത്തിൽ‍ ഇതുവരെ തീരുമാനമായിട്ടില്ല. ബോംബാക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്രതലത്തിൽ‍ സമ്മർ‍ദ്ദമുണ്ടായപ്പോൾ‍ ദിവസേന അഞ്ച് മണിക്കൂർ‍ നേരത്തെ വെടിനിർ‍ത്തൽ‍ നടപ്പിലാക്കാമെന്ന് റഷ്യ സമ്മതിച്ചിരുന്നു. എന്നാൽ‍ റഷ്യ വാക്ക് പാലിക്കാതെ ആക്രമണം തുടരുകയാണെന്നാണ് ഒടുവിലത്തെ റിപ്പോർ‍ട്ടുകൾ‍.

അതേസമയം സിറിയൻ പ്രതിസന്ധി രൂക്ഷമായിട്ടും ദുരന്തത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് യു.എൻ ഉൾപ്പെടെ അന്താരാഷ്ട്ര സംവിധാനങ്ങൾ. റഷ്യയും ഇറാനും നൽകുന്ന സൈനിക പിന്തണയിലാണ് ബഷർ അൽ അസദിന്റെ ക്രൂരത തുടരുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed