അമേ­­­രി­­­ക്കയു­­­മാ­­­യി­­­ ചർ­­ച്ചയ്ക്ക് തയാ­­­റെ­­­ന്ന് ഉത്തര കൊ­­­റി­­­യ


സോൾ : അമേരിക്കയുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഉത്തരകൊറിയ. ദക്ഷിണ കൊറിയയിൽ ശൈത്യകാല ഒളിന്പിക്സ് സമാപനത്തിനെത്തിയ ഉത്തരകൊറിയൻ പ്രതിനിധി സംഘമാണു അമേരിക്കയുമായി ചർച്ചയ്ക്കു തയാറാണെന്നു സൂചിപ്പിച്ചത്. ശൈത്യകാല ഒളിന്പിക്സ് ഇരുകൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇതോടൊപ്പം തന്നെ അമേരിക്ക ഉത്തരകൊറിയ ബന്ധവും മെച്ചപ്പെടണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേഇന്നുമായുള്ള കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ സംഘം വ്യക്തമാക്കി.

ഉത്തരകൊറിയയ്ക്ക് എതിരെ കഴിഞ്ഞ ദിവസം പ്രസിഡണ്ട് ട്രംപ് കടുത്ത ഉപരോധം ഏർപ്പെടുത്തിയതിനെ പ്യോഗ്യാംഗ് അപലപിച്ചിരുന്നു.
ഇന്നലെ നടന്ന ശൈത്യകാല ഒളിന്പിക്സ് സമാപനച്ചടങ്ങിൽ ദക്ഷിണകൊറിയൻ പ്രസിഡണ്ട് മൂൺ ജേ ഇൻ, അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ പുത്രി ഇവാങ്കയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘാംഗങ്ങൾ, ഉത്തരകൊറിയൻ സംഘാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ സൈനിക കമാൻഡറും ദക്ഷിണകൊറിയൻ യുദ്ധക്കപ്പൽ മുക്കുന്നതിന് ഉത്തരവുകൊടുത്തയാളുമായ കിം യോംഗ് ചോളാണ് ഉത്തരകൊറിയൻ സംഘത്തെ നയിച്ചത്. യുദ്ധക്കപ്പൽമുങ്ങി 46 നാവികർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചോളിന്‍റെ സന്ദർശനത്തിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. 

ഏത് ചർ‍ച്ചയുടെയും ആത്യന്തികമായ ലക്ഷ്യം ആണവനിരായുധീകരണമായിരിക്കണമെന്ന് അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർ‍ട്ട്മെന്‍റ് പ്രതികരിച്ചു. യാതൊരു ഉപാധികളുമില്ലാത്ത ചർ‍ച്ചക്ക് തയ്യാറാണെന്ന് പ്യോംഗ്യാംഗും പ്രതികരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed