അമേരിക്കയിൽ ‘ഷെറിൻ നിയമത്തിന്’പിന്തുണയേറുന്നു
ഹൂസ്റ്റൺ : കൊച്ചുകുട്ടികളെ വീട്ടിൽ തനിച്ചാക്കുന്നതു ഗുരുതര കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ‘ഷെറിൻ നിയമം’ രൂപവത്‌കരിക്കണമെന്ന ആവശ്യത്തിന് അമേരിക്കയിലെ ടെക്‌സസിൽ ജനപിന്തുണയേറി വരുന്നു.
ഡാലസിലെ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ലിൻഡ കൂപ്പും ഈ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി ദന്പതികൾ ബിഹാറിൽനിന്നു ദത്തെടുത്തു കൊണ്ടുപോയ ഷെറിൻ എന്ന മൂന്നു വയസുകാരിയുടെ മരണമാണ് ഈ ആവശ്യത്തിനു പ്രേരണയായത്.



