ശ്രീ­ലങ്കയിൽ സ്ത്രീ­കൾ­ക്ക് മദ്യം വാ­ങ്ങാ­നാ­വി­ല്ല; നി­ലപാ­ടി­ലു­റച്ച് പ്രസി­ഡണ്ട്


കൊളംബോ : ശ്രീലങ്കയിൽ സ്ത്രീകൾക്ക് മദ്യം വാങ്ങാൻ സാഹചര്യമൊരുക്കാനുള്ള നീക്കത്തിന് തിരിച്ചടി. പ്രസിഡണ്ട് മൈത്രിപാല സിരിസേനയാണ് ഇതിനുള്ള നീക്കത്തിനു തടയിട്ടത്. ഈ നീക്കം എത്രയും വേഗം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് പ്രസിഡണ്ടിന്‍റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് 1955ലെ, സ്ത്രീ വിവേചനപരമായ നിയമത്തിന് ഭേദഗതി വരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ബാറുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന.

അതേസമയം പ്രസിഡണ്ടിന്‍റെ നിലപാടിനെതിരെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധമായ നിലപാടാണ് മൈത്രിപാല സിരിസേനയടേതെന്നാണ് വിമർശനം. 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് മദ്യം വാങ്ങാനും ഒപ്പം മദ്യ വിൽപനയ്ക്ക് ഏർപ്പെടുത്തിയിരുന്ന സമയ നിയന്ത്രണം കുറയ്ക്കുന്നതിനുമായിരുന്നു സർക്കാർ നീക്കം.

1950ൽ പാസാക്കിയ നിയമത്തിൽ ശ്രീലങ്കയിൽ‍ സ്ത്രീകൾക്ക് മദ്യം വാങ്ങുന്നതിനും വിൽ‍ക്കുന്നതിനും വിതരണം ചെയ്യുന്നിടത്ത് ജോലി ചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ശ്രീലങ്കൻ സംസ്‌കാരത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏർ‍പ്പെടുത്തിയിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed