പെട്രോൾ വിലവർദ്ധന: നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംപിമാർ
മനാമ: കഴിഞ്ഞയാഴ്ച സർക്കാർ നടപ്പാക്കിയ പെട്ടെന്നുള്ള പെട്രോൾ വിലവർദ്ധനയിൽ, പൗരന്മാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എം.പിമാർ പ്രതിനിധിസഭയിൽ ആവശ്യപ്പെട്ടു. സഭയിലെ പല കമ്മിറ്റികളും തങ്ങളുടെ പതിവ് യോഗങ്ങൾ ഇന്നലെ സംഘടിപ്പിക്കുകയും കഴിഞ്ഞ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന വിലവർദ്ധനവ് ചർച്ച ചെയ്യുന്നതിനായി അവരുടെ ജോലി അജണ്ട മാറ്റിവയ്ക്കുകയും ചെയ്തു.
കൗൺസിലിന്റെ നിയമനിർമ്മാണ, നിയമ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പബ്ലിക് യൂട്ടിലിറ്റിയും പരിസ്ഥിതി സമിതിയും, സേവന സമിതിയും പൗരന്മാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വ്യക്തമായ സംവിധാനം നിർദ്ദേശിച്ചു. എന്നിരുന്നാലും, അവർ നഷ്ടപരിഹാര തുക വ്യക്തമാക്കിയില്ല.
ലിറ്ററിന് 125 ഫിൽസ് വിലയായിരുന്ന ജയിദ് ഇന്ധനത്തിന് ലിറ്ററിന് 140 ഫിൽസായാണ് വില വർദ്ധിച്ചിരിക്കുന്നത്. മുംതാസ് ഇന്ധനത്തിന്റെ വില ലിറ്ററിന് 160 ഫിൽസിൽ നിന്ന് ലിറ്ററിന് 200 ഫിൽസായും വർദ്ധിച്ചിരിക്കുന്നു. ജനുവരി 8 മുതൽക്കാണ് പുതിയ വില പ്രബലത്തിൽ വന്നത്.

