അഫ്ഗാനിൽ ചാവേർ ആക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാൻ ഇന്‍റലിജന്‍റ്സ് ഏജൻസിക്കു സമീപമുണ്ടായ ചാവേറാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിക്കുകയായിരുന്ന പത്ത് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റു. അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അടുത്ത ചാവേറാക്രമണം സംഭവിക്കുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഏജൻസിയിൽ നിന്ന് വരികയായിരുന്ന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായത്.

