പ്രമുഖ വ്യവസായി മനോജ് ഭാട്ടിയ അന്തരിച്ചു
മനാമ : ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും തട്ടായ് ഹിന്ദു മെർക്കന്റൈൽ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റുമായ മനോജ് ഭാട്ടിയ ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ മുംബൈയിൽ അന്തരിച്ചു, 66 വയസ്സായിരുന്നു. ഒരു ശസ്ത്രക്രിയക്കായി ബോംബെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആറ് പതിറ്റാണ്ടുകളായി ബഹ്റൈനിൽ തന്നെ ഉള്ള മനോജ് ഭാട്ടിയ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ആദ്യകാല ഇന്ത്യൻ പ്രവാസികളിൽ ഒരാൾ കൂടിയാണ്. ബഹ്റൈൻ ഫിലിപ്പൈൻസ് ജോയിന്റ് ബിസിനസ് കൗൺസിലിന്റെയും ബഹ്റൈൻ ഇൻഡോനേഷ്യ ബിസിനസ് ആൻഡ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെയും സ്ഥാപക അംഗമായിരുന്നു മനോജ്. കൂടാതെ ബഹ്റൈൻ ബിസിനസ്‌മെൻ അസോസിയേഷൻ ബോർഡ് അംഗം, ബഹ്റൈൻ ഏഷ്യൻ ട്രേഡേഴ്സ് കമ്മിറ്റി വൈസ് ചെയർമാൻ, ബഹ്റൈൻ ഇന്ത്യാ സൊസൈറ്റി ബോർഡ് അംഗം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലേക്കുള്ള ഉപദേഷ്ടാവ് എന്നീ പദവികളും അലങ്കരിച്ചിരുന്നു. നാരായണ ഹോൾഡിംഗ് കമ്പനി ഡബ്ല്യൂഎൽഎൽ ഗ്രൂപ്പിന്റെ ചെയർമാനും ഐ.സി.ആർ.എഫ് മെഡിക്കൽ ക്യാമ്പുകളുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്ന മനോജ്, നിരവധി മെഡിക്കൽ ക്യാമ്പുകളുടെ പ്രായോജകന്‍ കൂടിയായിരുന്നു. തട്ടായ് ഹിന്ദു മെർക്കന്റൈൽ കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാട്ടിയയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. ഭാര്യ സ്നേഹൽ, മക്കൾ ഭാരത് ഭാട്ടിയ, ഹേമന്ത് ഭാട്ടിയ, ജെസ്സിക ഭാട്ടിയ.

