നാല്​ ദി­വസത്തെ­ സന്ദർ­ശനത്തി­നാ­യി­ ഫ്രാ­ൻ­സിസ്​ മാ­ർ­പാ­പ്പ മ്യാ­ൻ­മറി­ലെ­ത്തി­


യാങ്കൂൺ : നാല് ദിവസത്തെ സന്ദർശനത്തിനായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ മ്യാൻമറിലെത്തി. റോഹിങ്ക്യൻ പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ മ്യാൻമർ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. പരന്പരാഗത രീതിയിൽ വസ്ത്രം ധരിച്ച ഒട്ടേറെപ്പേരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി അണിനിരന്നത്. കൊടികൾ വീശിയും നൃത്തം ചെയ്തും അവർ അദ്ദേഹത്തിന് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. കലാപങ്ങളും അശാന്തിയുമായി പടവെട്ടുന്ന റോഹിങ്ക്യൻ മുസ്ലിംകൾ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്ന് അറിയാനാണ് ആഗോളസമൂഹം കാത്തിരിക്കുന്നത്. 

എന്നാൽ, വിവാദപരാമർശങ്ങൾ ഉണ്ടാവരുതെന്നാണു രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമുള്ള കത്തോലിക്കാ ന്യൂനപക്ഷത്തിന്റെ ആഗ്രഹം. മ്യാൻമറിൽ രോഹിങ്ക്യൻ അഭയാർത്ഥികളെയും അവരുടെ പ്രതിനിധികളെയും കാണാൻ മാർപാപ്പയ്ക്കു പരിപാടിയില്ല. എങ്കിലും പാപ്പയുമൊത്തു മതസംവാദത്തിൽ പങ്കെടുക്കുന്നവരിൽ മുസ്‌ലിം സമുദായാംഗങ്ങളുമുണ്ടാകുമെന്നു സി.ബി.സി.എം വക്താവ് ഫാ. മരിയാന സൊ നയിങ് പറഞ്ഞു.

അതേസമയം, ബംഗ്ലദേശിലെത്തുന്ന മാർപാപ്പ രോഹിങ്ക്യൻ പ്രതിനിധികളുമായി ആശയവിനിമയത്തിനു സമയം കണ്ടെത്തും. ജന്മനാട്ടിൽ അഭയാർത്ഥികളാകുന്ന സമൂഹത്തിന് ആദ്ധ്യാത്മിക പിന്തുണ പ്രഖ്യാപിക്കുന്നതിന് അദ്ദേഹം ആ അവസരം വിനിയോഗിച്ചേക്കാം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed