15 കോടി രൂപയുടെ ബാങ്ക്​ നിക്ഷേപം ബിനാമിയായി പ്രഖ്യാപിച്ചു


ന്യൂഡൽഹി : നോട്ട് നിരോധനത്തിന് ശേഷം ഡൽഹിയിലെ കെ.ജി മാർഗിലെ കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിക്ഷേപിച്ച 15 കോടി രൂപ ബിനാമി നിക്ഷേമായി പ്രഖ്യാപിച്ചു. പ്രത്യേക കോടതിയാണ് നിക്ഷേപം ബിനാമി സ്വത്തായി പ്രഖ്യാപിച്ചത്. നിക്ഷേപകനെയോ ഇതിന്‍റെ ഗുണഭോക്താവിനെയോ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ നയന ബസാർ സ്വദേശി രമേഷ് ചന്ദ് ശർമയുടെ പേരിലുള്ളതാണ് നിക്ഷേപം. നോട്ട് നിരോധനത്തിന് ശേഷം 2016 ഡിസംബറിൽ ശർമ ഈ അക്കൗണ്ടിൽ 15 കോടിയുടെ പഴയ നോട്ടുകൾ മൂന്ന് വ്യാജ സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപിച്ചു. തൊട്ടുപിറകെ ഇത്രയും തുക പിൻവലിക്കാൻ വിവിധ ആളുകളുടെ പേരിൽ ഡിമാൻ്റ് ഡ്രാഫ്റ്റ് നൽകിയതായി കണ്ടെത്തി. അന്വേഷണം വന്നതോടെ പണം നിക്ഷേപിച്ച ശർമ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബിനാമി വിരുദ്ധ നിയമം കൊണ്ട് വന്നതിന് ശേഷം ഇത്തരത്തിൽ രാജ്യത്ത് തന്നെ പിടികൂടുന്ന ആദ്യത്തെ കേസാണിതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ബിനാമി ഇടപാട്  വിരുദ്ധ ഭേദഗതി നിയമം കേന്ദ്ര സർക്കാർ നടപ്പാക്കിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed