അഗ്നി­പർ­വത സ്‌ഫോ­ടനം : ബാ­ലി­ വി­മാ­നത്താ­വളം അടച്ചു­


ജക്കാർത്ത : ഇന്തോനേഷ്യയിലെ മൗണ്ട് അഗംഗ് അഗ്നിപർവതം പൊട്ടിയതിനെ തുടർന്ന് ബാലി വിമാനത്താവളം അടച്ചു. 196 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 445 വിമാന സർവീസുകൾ റദ്ദാക്കി. 59,000 വിനോദ സഞ്ചാരികൾ മേഖലയിൽ‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർ‍ട്ട്. 

ഒരാഴ്ചയ്ക്കിടെ ശക്തമായ രണ്ടാമത്തെ സ്‌ഫോടനമാണ് ഞായറാഴ്ച നടന്നത്. അഗ്നിപർതത്തിൽ നിന്നും പുറത്തുവന്ന അവശിഷ്ടങ്ങളും പുകയും 13,100 അടി ഉയരത്തിലാണ് പറന്നു പൊങ്ങിയത്. 

അതേസമയം അഗ്നിപർവതത്തിൽനിന്നുള്ള ചാരം ബാലി രാജ്യാന്തര വിമാനത്താവളത്തിനു സമീപം എത്തിയതോടെ വിമാനത്താവളം അടച്ചു.  ജാഗ്രതാ നിർദേശത്തെ തുടർന്ന് നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഏഴു വിമാനങ്ങൾ ജക്കാർത്ത, സുരബായ, സിംഗപ്പൂർ വഴി തിരിച്ചിവിട്ടതായി അധികൃതർ അറിയിച്ചു. അഗ്നിപർവതത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ളവരോടു മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറത്തേക്ക് അടച്ചിരിക്കുന്ന വിമാനത്താവളം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷം ചൊവ്വാഴ്ച തുറക്കും.

കാൽ ലക്ഷത്തോളം പേരെയാണ് അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സപ്തംബറിൽ അഗ്നിപ‍ർവതം പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പിനെ തുടർ‍ന്ന് ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed