മാ­ർ­പാ­പ്പ നാ­ളെ­ മ്യാ­ൻ­മറി­ൽ


വത്തിക്കാൻ സിറ്റി : മ്യാന്‍മറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ പ്രശ്‌നം ലോകമാസകലം ചർ‍ച്ചയാകുന്പോൾ ഫ്രാൻസിസ് മാർ‍പാപ്പയുടെ മ്യാന്‍മർ സന്ദർശനം നാളെ തുടങ്ങും. നാലു ദിവസത്തെ മ്യാന്‍മർ ബംഗ്ലാദേശ് സന്ദർശനത്തിനിടെ മാർപാപ്പ വെള്ളിയാഴ്ച ധാക്കയിൽ റോഹിങ്ക്യകളെ കാണും. റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വിഷയത്തിൽ‍ മാർപാപ്പയുടെ നിലപാട് അറിയാൻ ലോകം കാത്തിരിക്കുകയാണ്.  

മ്യാന്‍മർ േസ്റ്ററ്റ് കൗൺസിലർ ഓങ് സാങ് സൂചിയുമായും സൈനിക മേധാവികളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ റോഹിങ്ക്യൻ വിഷയം ചർച്ച ചെയ്താൽ മ്യാന്‍മറിലെ ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മാർപാപ്പ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. റോഹിങ്ക്യ എന്ന വാക്ക് മ്യാന്‍മറിൽ നിന്ന് ഒഴിവാക്കണമെന്നാണ് മ്യാന്‍മറിലെ സഭാ പ്രതിനിധികൾമാർപാപ്പയോട് ആവശ്യപ്പെട്ടു.

പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തിൽ നിന്ന് അലിറ്റാലിയയുടെ പ്രത്യേക ചാർ‍ട്ടർ വിമാനത്തിൽ പുറപ്പെടുന്ന മാർപാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ വൻ നഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തിൽ ആചാരപരമായ വരവേൽപ്പിനു ശേഷം അദ്ദേഹം വിശ്രമിക്കും.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണിൽ നിന്ന് വിമാനത്തിൽ  തലസ്ഥാനമായ നായി പി ഡോയിലെത്തിയ ശേഷം പ്രസിഡണ്ടിന്റെ കൊട്ടാരത്തിലാകും ഔപചാരിക സ്വീകരണം. തുടർന്നു പ്രസിഡണ്ട് ഹിതിൻ കയാവു, േസ്റ്ററ്റ് കൗൺസിലർ‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തും. മ്യാന്മാർ സന്ദർശനത്തിന് ശേഷം 30−ാം തിയതി മാർപാപ്പ ബംഗ്ലാദേശിലെത്തും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed