ലി­ബി­യയിൽ അഭയാർത്ഥി­ ബോ­ട്ട് മു­ങ്ങി­ 31 മരണം


ട്രിപ്പോളി : ലിബിയൻ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി 31 പേർ മരിച്ചു. 200 ഓളം പേരെ രക്ഷപ്പെടുത്തിയതായും തീര സംരക്ഷണ സേന അറിയിച്ചു. ശനിയാഴ്ച രണ്ടു ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന അഭയാർത്‍ഥി സംഘമാണ് ലിബിയൻ തീരത്ത് അപകടത്തിൽപ്പെട്ടത്. 

യൂറോപ്പിലേക്ക് കടക്കുന്നതിനായി ആഫ്രിക്കയിൽനിന്നുള്ള അഭയാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്നും ലിബിയൻ തീരസംരക്ഷണ സേന അധികൃതർ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed