ഭീ­കരാ­ക്രമണം : കനത്ത തി­രി­ച്ചടി­ നൽ­കു­മെ­ന്ന് ഈജി­പ്ത് പ്രസി­ഡണ്ട് അബ്ദുൽ ഫത്ത അൽ സി­സി­


കെയ്റോ : ഈജിപ്തിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ 300ഒാളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രസിഡണ്ട് അബ്ദുൾ‍ ഫത്ത അൽ സിസി. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം അറിയിച്ച പ്രസിഡണ്ട് ശക്തമായ ഭാഷയിലാണ് ഭീകരവാദത്തിനെതിരെ പ്രതികരിച്ചത്. ഇത് തികച്ചും ഭീരുത്വമാണ്. ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യത്തെയും ഞങ്ങളുടെ ശക്തിയെയും ചോദ്യം ചെയ്യരുത്. എന്തുതന്നെയായാലും ഇതിലൂടെ ഞങ്ങളെ തളർത്താൻ കഴിയില്ല. പകരം തീവ്രവാദത്തിനെതിരെ പോരാടാൻ കൂടുതൽ‍ ശക്തി പകരുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വടക്കൻ സിനായി മുനന്പിൽ‍ ബിർ അൽ അബേദിലെ പള്ളിയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെയ്പിലും സ്‌ഫോടനത്തിലുമായി നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഈജിപ്ത് ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികൾക്ക് നേരെ ആയുധധാരികൾ‍ ബോംബ് എറിയുകയും തുടർന്ന് വെടിയുതിർ‍ക്കുകയുമായിരുന്നു. നാല് വാഹനങ്ങളിലായി നാൽ‍പ്പതോളം ഭീകരർ അക്രത്തിൽ പങ്കാളികളായെന്നാണ് വിവരം. 

തീവ്രവാദത്തിനുനേരെ ശക്തമായ നടപടികൾ‍ സ്വീകരിച്ചുവരുന്നതിനിടെ ആയിരുന്നു ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് ഈജിപ്ത് ഭീകരാക്രമണത്തിന് വേദിയായത്. ഉന്നതതല മന്ത്രിമാരുമായി ചർച്ച നടത്തിയ പ്രസിഡണ്ട് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിന് ഉത്തരവിട്ടു.

അതിർത്തി കടക്കുന്നതിന് മുന്‍പ് ഭീകരരെ പിടികൂടണമെന്ന് ഭരണകൂടം സൈന്യത്തിന് നിർദ്ദേശം നൽ‍കി. സിനായി മുനന്പിൽ‍ ഐ.എസ് ഭീകരർ ഇതിന് മുന്‍പും ഒറ്റപ്പെട്ട അക്രമങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾ‍ക്കിടയിൽ‍ പോലീസും സൈനികരും ഉൾപ്പെടെ നിരവധി പേർ‍ ഐ.എസ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed